സ്വര്‍ണവില ലക്ഷത്തിനരികെ; പവന് 98,800

Update: 2025-12-15 07:55 GMT

തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് കുതിപ്പില്‍. പവന് 98,800 രൂപയാണ് ഇന്നത്തെ വില. 600 രൂപയാണ് പവന് ഇന്ന് വര്‍ദ്ധിച്ചത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ വെള്ളിയാഴ്ച സര്‍വ്വകാല റെക്കോര്‍ഡിലെത്തിയശേഷം ശനിയാഴ്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജി.എസ്.ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കണം.

വ്യാഴാഴ്ച രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വര്‍ധിച്ചിരുന്നു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് യു.എസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്റ് നിലനില്‍ക്കുന്നതും കാരണമാണ് സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്താന്‍ കാരണമായത്. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്.

സ്വര്‍ണവില റെക്കോഡുകള്‍ തകര്‍ക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയെ. ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന സമയമാണിത്.

Similar News