വീണ്ടും കാട്ടാന ആക്രമണം; ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ മധ്യവയസ്‌ക്കനെ കൊലപ്പെടുത്തി

Update: 2025-02-06 06:44 GMT

പ്രതീകാത്മക ചിത്രം 

ഇടുക്കി: മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌ക്കന്‍ മരിച്ചു. മറയൂര്‍ ചമ്പക്കാട്ടില്‍ വിമല്‍( 57) ആണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിന് അകത്ത് വ്യാഴാഴ്ച രാവിലെയാണ് ദുരന്തം. ഫയര്‍ ലൈന്‍ ഇടാന്‍ പോയ ആദിവാസി വിഭാഗത്തില്‍ പെട്ട വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഒന്‍പത് പേരടങ്ങുന്ന സംഘമാണ് ഫയര്‍ ലൈന്‍ ഇടാന്‍ കാട്ടില്‍ പോയത്. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. കൂട്ടത്തില്‍ ഏറ്റവും പിന്നിലായിട്ടാണ് വിമല്‍ ഉണ്ടായിരുന്നത്. ആനയുടെ മുന്നില്‍പ്പെട്ട വിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്.

ആന തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും നിലത്തടിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ വിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Similar News