കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. മൊകേരി വള്ളിയായിയിലെ ശ്രീധരൻ എ കെ(75)യാണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയതായിരുന്നു ശ്രീധരൻ. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു.
രാവിലെ 8 മണിയോടെ കൃഷിയിടത്തിലെത്തിയ ശ്രീധരനെ പന്നി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ.
വയലിൽ പണിയെടുത്തുകൊണ്ടിരുന്ന സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ പന്നിയുടെ കുത്തേറ്റ് വീണുകിടക്കുന്ന ശ്രീധരനെയാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. ശരീരമാസകലം പരുക്കേറ്റ നിലയിലായിരുന്നു. ശരീരത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. രാവിലെ വാഴത്തോട്ടം നനയ്ക്കാനെത്തിയതായിരുന്നു ശ്രീധരൻ.