ക്ഷേമപെന്‍ഷന്‍ 2000 രൂപയായി വര്‍ദ്ധിപ്പിച്ചു; നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

400 രൂപയാണ് വര്‍ധിച്ചത്;

Update: 2025-10-30 07:28 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ തുക 2000 രൂപയായി വര്‍ദ്ധിപ്പിച്ചു. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 62 ലക്ഷത്തോളം പേര്‍ക്ക് ആനുകൂല്യം ലഭിക്കും. 400 രൂപയാണ് വര്‍ധിച്ചത്. 1600 രൂപയാണ് ഇതുവരെ ലഭിച്ചിരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പെന്‍ഷന്‍ ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.35 മുതല്‍ 60 വയസ്സുവരെയുള്ള നിലവില്‍ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത AAY /PHH വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി ആരംഭിക്കാനും തീരുമാനിച്ചു.

സംസ്ഥാനത്തെ 31.34 ലക്ഷം സ്ത്രീകള്‍ക്ക് സ്ത്രീ സുരക്ഷാ പെന്‍ഷന്‍ ലഭിക്കും. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് നടപ്പിലാകുന്നത്. സംസ്ഥാനത്തെ ഗസ്റ്റ് ലക്ച്ചറര്‍മാരുടെ വേതനം 2000 രൂപ വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. കുടുംബശ്രീ എ.ഡി.എസ് പ്രവര്‍ത്തന ഗ്രാന്റ് പ്രതിമാസം 1000 രൂപ വര്‍ധിപ്പിക്കും . നെല്ലിന്റെ താങ്ങുവില 30 രൂപയായി വര്‍ദ്ധിപ്പിച്ചു. പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000 രൂപ വര്‍ദ്ധിപ്പിച്ചു

ആശ, അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചു. നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 4% ക്ഷാമബത്ത /ക്ഷാമാശ്വാസം അനുവദിച്ചു.

Similar News