വയനാട്ടിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദ സഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്
നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ ആണ് മരിച്ചത്.;
കല്‍പറ്റ: വയനാട്ടിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദ സഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. മരത്തടികള്‍ കൊണ്ട് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നു വീണത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ (25) ആണ് മരിച്ചത്. വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടിലാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. മരിച്ച യുവതിയുടെ മൃതദേഹം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.