വി.എസ് അച്യുതാനന്ദന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
By : Online Desk
Update: 2025-06-23 06:42 GMT
തിരുവനന്തപുരം : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച വി.എസ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.