വെഞ്ഞാറമൂട് കൂട്ടക്കൊല; 'പ്രതി അഫാന്‍ മാത്രം'; അന്വേഷണത്തിന് പ്രത്യേക സംഘം

Update: 2025-02-25 11:21 GMT

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കേസില്‍ പ്രതി അഫ്‌സാന്‍ മാത്രമാണെന്നും ഒരേ ചുറ്റിക ഉപയോഗിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നും ചുറ്റിക കണ്ടെത്തിയിട്ടുണ്ടെന്നും ദക്ഷിണ മേഖല ഐ.ജി ശ്യാംസുന്ദര്‍ പറഞ്ഞു. കൃത്യം നടപ്പാക്കിയ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചുവെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക കാരണം ഇതുവരെ സ്ഥീരികരിക്കാനായിട്ടില്ലെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഐ.ജി വ്യക്തമാക്കി.രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയുള്ള സമയങ്ങളില്‍ കൃത്യമായ ആസൂത്രണത്തിലാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയത്. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടില്‍ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനില്‍ പോയി കീഴടങ്ങിയതെന്നും പൊലീസ് പറയുന്നത്.

Similar News