സ്റ്റേഡിയം ഗാലറിയിൽ നിന്ന് വീണു; ഉമ തോമസ് എം.എൽ.എയ്ക്ക് ഗുരുതര പരിക്ക്

Update: 2024-12-29 13:38 GMT

കൊച്ചി: കലൂർ സ്റ്റേഡിയത്തിൻ്റെ ഗ്യാലറിയിൽ നിന്ന് താഴേക്ക് വീണ് ഉമ തോമസ് എം.എൽഎയ്ക്ക് ഗുരുതര പരിക്ക് . തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ നർത്തകർ പങ്കെടുക്കുന്ന മെഗാ ഭരതനാട്യം പരിപാടി നടക്കാനിരിക്കെയായിരുന്നു അപകടം.

Similar News