മലപ്പുറം കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്;
By : Online Desk
Update: 2025-05-15 03:16 GMT
Representative image
മലപ്പുറം: കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന് പുലർച്ചെ ജോലി ചെയ്യുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും 5 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വനാതിർത്തിയിലേക്ക് യാത്ര സൗകര്യമില്ലാത്തതിനാൽ കാൽനടയായാണ് പൊലീസും സംഘവും പോയിരിക്കുന്നത്.