മാനന്തവാടിയില്‍ കടുവ ആക്രമണം; കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീയെ കൊന്നു
By : Online Desk
Update: 2025-01-24 07:53 GMT
വയനാട്: മാനന്തവാടിയില്‍ കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് കൊല്ലപ്പെട്ടത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ് രാധ. ഇന്ന് രാവിലെ പ്രിയദര്‍ശിനി എസ്റ്റേറ്റ് ഭാഗത്ത് കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. രാധയുടെ മൃതദേഹം കാട്ടിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. രാധയുടെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. വന്യജീവി ആക്രമണത്തില്‍ അധികൃതര്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് ആവശ്യം. വയനാട് ജില്ലയില്‍ മാത്രം വന്യജീവി ആക്രമണത്തില്‍ ഒരുമാസത്തിനിടെ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.