തൃശ്ശൂര്‍ പൂരം കലക്കല്‍; തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ ഗൂഢാലോചന നടത്തി: റിപ്പോര്‍ട്ട് പുറത്ത്

Update: 2024-12-23 04:03 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ തൃശ്ശൂര്‍ പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. തൃശ്ശൂര്‍ പൂരം കലക്കലില്‍ നേരത്തെ ഡി.ജി.പി തള്ളക്കളഞ്ഞ റിപ്പോര്‍ട്ട് ആണ് പുറത്തായത്. തിരുവമ്പാടി ദേവസ്വം പൂരം അട്ടിമറിച്ചതില്‍ പൊലീസിന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ പേരടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പൂരം കലക്കിയെന്ന നിലയിലുള്ള സൂചനകളും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് പൂരം കലക്കിയതെന്ന് സൂചിപ്പിച്ചിട്ടില്ല. ബിജെപി നേതാവിന്റെയും ആര്‍എസ്എസിന്റെയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. അജിത് കുമാറിന്റെ ഈ റിപ്പോര്‍ട്ട് ഡിജിപി നേരത്തെ തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്പോള്‍ അജിത് കുമാര്‍ എന്ത് ചെയ്‌തെന്നായിരുന്നു ഡിജിപിയുടെ വിമര്‍ശനം. പൂരം കലക്കലില്‍ സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു .

Similar News