തൃക്കരിപ്പൂരില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് എം.ഡി.എം.എ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

പരിശോധന നടത്തിയത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍;

Update: 2025-05-09 04:54 GMT

തൃക്കരിപ്പൂര്‍: പൂച്ചോലിലെ ശ്മശാനത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്ന് പൊലീസ് എം.ഡി.എം.എ പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെള്ളൂര്‍ കാറമേലിലെ ജാബിര്‍ അബ്ദുള്‍ ഖാദര്‍(34), കാറമേലിലെ ടി മുസാഫിര്‍(30) എന്നിവരെയാണ് ചന്തേര ഇന്‍സ്പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ശ്മശാനത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ പരിശോധന നടത്തുകയും 2.50 ഗ്രാം എം.ഡി.എം.എയും 3500 രൂപയും കണ്ടെടുക്കുകയുമായിരുന്നു. പ്രൊബേഷന്‍ എസ്.ഐ മൗഷമി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത്, ഡ്രൈവര്‍ ഹരീഷ് എന്നിവരും പരിശോധയില്‍ പങ്കെടുത്തു.

Similar News