കുറ്റം സമ്മതിച്ച് ബന്ധു; നാല് വയസ്സുകാരി പീഡനത്തിനിരയായി; വഴിത്തിരിവായത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസ്സുകാരി ശാരീരിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ കുറ്റം സമ്മതിച്ച് ബന്ധു.;
By : Online Desk
Update: 2025-05-22 04:28 GMT
എറണാകുളം: മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസ്സുകാരി ശാരീരിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ കുറ്റം സമ്മതിച്ച് ബന്ധു. വീടിനുള്ളില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ചതായി ബന്ധു കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ പോക്‌സോ ചുമത്തി ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തിലുണ്ടായ പോറലുകള്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ ബുധനാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.