രാജേന്ദ്ര ആർലേകർ കേരള ഗവർണർ : ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറാകും

Update: 2024-12-24 16:36 GMT

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബീഹാർ ഗവർണറായി നിയമിച്ചു. ഗോവയിൽ നിന്നുള്ള രാജേന്ദ്ര ആർലേകർ കേരള ഗവർണറാവും . നിലവിൽ ബീഹാർ ഗവർണറാണ് ആർലേകർ.മിസോറാം ഗവർണർ ഡോ. ഹരി ബാബുവിനെ ഒഡിഷ ഗവർണറായി നിയമിച്ചു. ജനറൽ വിജയ് കുമാർ സിങ്ങ് മിസോറാം ഗവർണറാവും. അജയ് കുമാർ ഭല്ലയാണ് മണിപ്പൂരിൻറെ പുതിയ ഗവർണർ. സെപ്തംബർ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയത്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിലാണ് ഗവർണർ സ്ഥാനത്തുനിന്നുള്ള ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം.

Similar News