രാധയുടെ മൃതദേഹം വീട്ടിലെത്തിച്ചു; കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതം

Update: 2025-01-25 04:46 GMT

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. രാവിലെ 11 മണിയോടെ മീന്‍മുട്ടി താറാട്ട് ഉന്നതി ശ്മശാനത്തില്‍ സംസ്‌കരിക്കും

രാധയെ ആക്രമിച്ച നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ വനം വകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് രണ്ടു കൂടുകള്‍ സ്ഥാപിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ദൗത്യത്തിനായി ഇന്ന് സ്ഥലത്തെത്തും. കൂടുതല്‍ ആര്‍ആര്‍ടി സംഘം ഇന്ന് വനത്തില്‍ തെരച്ചില്‍ നടത്തും. തിരച്ചിലിനായി തെര്‍മല്‍ ഡ്രോണും ഉപയോഗിക്കും. പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തെരച്ചിലിനായി സ്ഥലത്ത് എത്തിക്കും

Similar News