എം.എല്‍.എ സ്ഥാനമൊഴിഞ്ഞ് പി.വി അന്‍വര്‍; സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി; തൃണമൂല്‍ കോണ്‍ഗ്രസില്‍ സജീവമാകും
By : Online Desk
Update: 2025-01-13 04:30 GMT
തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ സ്ഥാനം ഒഴിഞ്ഞ് പി.വി അന്‍വര്‍. സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറിയതായി അന്‍വര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയ പി.വി അന്‍വര്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ചുമതല ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂരില്‍ വീണ്ടും മത്സരിച്ച് രാഷ്ട്രീയ സ്വാധീനം തെളിയിക്കാനുള്ള ലക്ഷ്യമാണ് അന്‍വറിന്റേത്.