പിവി അന്‍വര്‍ അഴിക്കുള്ളില്‍: 14 ദിവസത്തെ റിമാന്‍ഡ്: ഇന്ന് ജാമ്യാപേക്ഷ നല്‍കും

Update: 2025-01-06 03:56 GMT

മലപ്പുറം: വനംവകുപ്പ് ഓഫീസ് അടിച്ചുതകര്‍ത്തുവെന്ന കേസില്‍ അറസ്റ്റ് ചെയ്ത് 14 ദിവസം റിമാന്‍ഡിലായ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം തവനൂര്‍ ജയിലിലേക്ക് പി.വി അന്‍വറിനെ മാറ്റി.

ആദിവാസി യുവാവ് കാട്ടാന ആക്രമണത്തിനിരയായി മരിച്ചതിനെ പിന്നാലെ നിലമ്പൂരിലെ വനംവകുപ്പിന്റെ ഓഫീസ് ഡി.എം.കെ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത കേസില്‍ ഒന്നാം പ്രതിയാണ് പി.വി അന്‍വര്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസില്‍ ഞായറാഴ്ച രാത്രിയാണ് അന്‍വറിനെ പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുന്നത്.

നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അന്‍വറിന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അന്‍വറിന്റെ പ്രതികരണം

Similar News