പെരിയ ഇരട്ടക്കൊലക്കേസ്: കെ കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷയ്ക്ക് ഹൈക്കോടതി സ്റ്റേ

Update: 2025-01-08 05:48 GMT

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ നാല് പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സി.പി.എം. നേതാവും ഉദുമ മുൻ എം.എൽ.എ.യുമായ കെ.വി. കുഞ്ഞിരാമൻ സിപിഐഎം മുൻ ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. 5 വർഷം തടവും 10,000 രൂപ വീതം പിഴയുമായിരുന്നു വിചാരണ കോടതി ഇവർക്കു വിധിച്ചിരുന്നത്. ശിക്ഷ മരവിപ്പിച്ചതോടെ നാലു പ്രതികൾക്കും ജാമ്യം ലഭിക്കും. ജസ്‌റ്റിസ് പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ചിന്റേതാണു വിധി.

Similar News