പെരിയ ഇരട്ട കൊലപാതക കേസ്; വിധി 28ന്

Update: 2024-12-23 09:45 GMT

കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ കോടതി ഡിസംബര്‍ 28ന് വിധി പറയും. അന്തിമവാദം കൊച്ചി പൂര്‍ത്തിയായി. കേസില്‍ സിപിഎം നേതാക്കളാണ് പ്രതികള്‍. ആകെ 24 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പി.പീതാംബരനാണ് ഒന്നാം പ്രതി. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍ കേസില്‍ 20ാം പ്രതിയാണ്. 2019 ഫെബ്രുവരി 17നാണ് കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയത്.

Similar News