നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ആകര്‍ഷണ കേന്ദ്രമായി ഓണം ഫെയര്‍ 2025; കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സജ്ജീകരിച്ചിരിക്കുന്നത് അമ്പരപ്പിക്കുന്ന കാഴ്ചകള്‍

സാധാരണ ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതല്‍ രാത്രി 9:30 വരെയും മറ്റ് അവധി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ രാത്രി 9:30 വരെയുമാണ് പ്രദര്‍ശനം;

Update: 2025-09-06 07:53 GMT

കണ്ണൂര്‍: നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ആകര്‍ഷണ കേന്ദ്രമായി ഓണം ഫെയര്‍ 2025. ഓണാഘോഷങ്ങളുടെ ഭാഗമായി ഡിജെ അമ്യൂസ്മെന്റ്സിന്റെ നേതൃത്വത്തിലുള്ള ഓണം ഫെയര്‍ 2025 കണ്ണൂര്‍ പൊലീസ് മൈതാനിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21 വരെ നീളുന്ന മേള, നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ആകര്‍ഷണ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

അമേരിക്കയിലെയും കാനഡയിലേയും നയാഗ്ര വെള്ളച്ചാട്ടം, ചൈന, ദുബായ് എന്നിവിടങ്ങളില്‍ ചരിത്രം സൃഷ്ടിച്ച അപ്രത്യക്ഷമാകുന്ന സര്‍ റിയല്‍ വെള്ളച്ചാട്ടം, ഓപ്പണ്‍ ബേര്‍ഡ്സ് പാര്‍ക്ക്, കുട്ടികള്‍ക്കും യുവാക്കള്‍ക്കും അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. നാട്ടുകാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന, അറിവും വിനോദവും കൂടിച്ചേര്‍ന്ന ഒരവിസ്മരണീയ മേളയാകും ഓണം ഫെയര്‍ എന്നാണ് സംഘാടകരുടെ അവകാശവാദം.

സന്ദര്‍ശകര്‍ക്കായി ഓണവുമായി ബന്ധപ്പെട്ട കണ്‍സ്യൂമര്‍ സ്റ്റാളുകളും കേരളത്തിന്റെയും ഉത്തരേന്ത്യയുടെയും നാടന്‍ രുചികള്‍ നിറഞ്ഞ ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതല്‍ രാത്രി 9:30 വരെയും മറ്റ് അവധി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ രാത്രി 9:30 വരെയുമാണ് പ്രദര്‍ശനം.

Similar News