നെയ്യാറ്റിന്‍കര സമാധി; ഗോപന്റെ മൃതദേഹം പുറത്തെടുത്തു; ശാസ്ത്രീയ പരിശോധന നടത്തും

Update: 2025-01-16 03:57 GMT

തിരുവനന്തപുരം; നെയ്യാറ്റിന്‍കരയിലെ ഗോപന്റെ സമാധി കേസില്‍ പൊലീസ് കല്ലറ തുറന്നു. ഗോപന്റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍. വന്‍ പൊലീസ് സുരക്ഷാ സന്നാഹത്തില്‍ ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. പീഠത്തില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരം മുഴുവന്‍ പൂജാ ദ്രവ്യങ്ങള്‍ മൂടിയ നിലയില്‍ അഴുകിയിരുന്നു.

അച്ഛന്‍ സമാധിയായെന്ന് പറഞ്ഞ് കല്ലറയില്‍ അടക്കിയ ശേഷം മക്കള്‍ പോസ്റ്റര്‍ പതിച്ചതിന് പിന്നാലെയാണ് സംഭവം ചര്‍ച്ചയായത്. ഗോപന്റെ ആഗ്രഹ പ്രകാരം സമാധിയിലിരുത്തിയതായിരുന്നുവെന്നാണ് ഭാര്യയും മക്കളും പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടപെടലിന് ശേഷമാണ് മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Similar News