നെയ്യാറ്റിന്‍കര 'സമാധി';കല്ലറ തുറക്കാം; മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി
കൊച്ചി: നെയ്യാറ്റിന്‍കരയിലെ സമാധി വിവാദത്തില്‍ ഭാര്യ സുലോചന നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണം ആണെന്ന നിഗമനത്തില്‍ കോടതിക്ക് എത്തേണ്ടിവരുമെന്നും മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ വാദം അംഗീകരിക്കാമെന്നും കോടതി പറഞ്ഞു. സംഭവത്തിലെ അന്വേഷണം നിര്‍ത്തിവെക്കാനോ നീട്ടി കൊണ്ട് പോകാനോ ആവില്ല. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി. അടുത്ത ആഴ്ച ഹര്‍ജി പരിഗണിക്കാന്‍ മാറ്റി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും പൊലീസിന് അതില്‍ അധികാരം ഉണ്ടെന്നും എന്തിനാണ് പേടിയെന്നും ഹര്‍ജിക്കാരോട് ഹൈക്കോടതി ചോദിച്ചു. നിലവില്‍ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു