ദേശീയ പാത തകര്‍ച്ച; കരാര്‍ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം
കമ്പനിയിലെ രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു;
By : Online Desk
Update: 2025-05-22 09:44 GMT
മലപ്പുറം കൂരിയാട് കനത്ത മഴയില്‍ ദേശീയ പാത തകര്‍ന്ന സംഭവത്തിന് പിന്നാലെ നിര്‍മാണ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. നിര്‍മാണ കരാര്‍ കമ്പനിയായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സിനെയാണ് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം ഡീബാര്‍ ചെയ്തത്. കമ്പനിയിലെ രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. പ്രൊജക്ട് മാനേജര്‍ അമര്‍നാഥ് റെഡ്ഡി, കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ രാജ്കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദേശീയ പാത ഇടിഞ്ഞ് താഴ്ന്നത്. ഇതിന് പിന്നാലെ എന്‍.എച്ച്.എ.ഐ വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടുതല്‍ കരാര്‍ കമ്പനികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടിയുണ്ടായേക്കും.