എം.ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന്; സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം

Update: 2024-12-25 19:11 GMT

കോഴിക്കോട്: മലയാളത്തിൻ്റെ സാഹിത്യ പ്രതിഭ എം.ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. വൈകീട്ട് 4 മണി വരെ കോഴിക്കോട്ടെ അദ്ദേഹത്തിൻ്റെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും.

എം.ടിക്ക് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു എം.ടിയുടെ മരണം.

Similar News