വായനക്കാരെ തെറ്റിദ്ധരിപ്പിച്ച ഒന്നാം പേജ്: മലയാളം പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്

Update: 2025-02-03 10:35 GMT

തിരുവനന്തപുരം: വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ വാര്‍ത്തകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ പത്രങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ജനുവരി 24നാണ് ദേശാഭിമാനി ഒഴികെ മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പരസ്യമായി നല്‍കിയത്. കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്‌സിറ്റി ആതിഥ്യമരുളുന്ന ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചരണാര്‍ത്ഥം സൃഷ്ടിച്ച സാങ്കല്‍പിക വാര്‍ത്തകളായിരുന്നു ഒന്നാം പേജില്‍. പലരും വാര്‍ത്തകള്‍ വിശ്വസിച്ചു. തുടര്‍ന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശനത്തിന് പിന്നാലെ ചിലര്‍ ഖേദപ്രകടനം നടത്തി.

വിഷയത്തില്‍ നടപടി എടുക്കാന്‍ തക്കതായ കാരണമുണ്ടെങ്കില്‍ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചക്കകം രേഖാമൂലം മറുപടി നല്‍കണമെന്നാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അയച്ച നോട്ടീസില്‍ പറയുന്നത്. ഇത്തരം നടപടികള്‍ മാധ്യമധാര്‍മികതയുടെ ലംഘനമാണെന്നും പി.സി.ഐ വ്യക്തമാക്കി.

Similar News