''തോന്ന്യവാസം കാണിക്കരുത്,കത്തിക്കും ഞാന്‍ ഈ ഓഫീസ്'': വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച് കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ
പത്തനംതിട്ട: കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിന് പിന്നാലെ പാടം വനംവകുപ്പ് ഓഫീസില്‍ നാടകീയ രംഗങ്ങള്‍. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച് കെ.യു ജനീഷ് കുമാര്‍ വനം വകുപ്പ് ഓഫീസിലെത്തി. വനംവകുപ്പ് ഓഫീസിലെ ദൃശ്യം പുറത്ത് വന്നു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെ അറസ്റ്റ് രേഖപ്പെടുത്തിയ പേപ്പര്‍ കാണിക്കാന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ എം.എല്‍.എ ക്ഷുഭിതനായി. ആന വരുന്നെന്ന് പറഞ്ഞ് ആളുകള്‍ പ്രതിഷേധിക്കുമ്പോള്‍ പാവങ്ങളെ പിടിച്ച് അകത്താക്കുകയാണ് വനംവകുപ്പെന്ന് എം.എല്‍.എ പറഞ്ഞു. ആന ചത്തതിന് പിന്നാലെ കെ.എസ്.ഇ.ബി സ്ഥലം പരിശോധിച്ചെന്നും കൂടുതല്‍ വൈദ്യുതി വേലിയിലൂടെ കടത്തിവിട്ടിട്ടില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ വീഡിയോയില്‍ പറയുന്നുണ്ട്.