കെ.എസ്.ആര്‍.ടി.സി സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു; പ്രഖ്യാപനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍

ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ് ഭവന്‍ ഡിപ്പോയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും;

Update: 2025-10-15 09:06 GMT

തിരുവന്തപുരം: കെ.എസ്.ആര്‍.ടി.സി സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ് ഭവന്‍ ഡിപ്പോയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും പിന്നാലെ കേരളത്തിലെ വിവിധ ഡിപ്പോകളിലും പുക പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കൊപ്പം മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്കും കെ.എസ്.ആര്‍.ടി.സിയുടെ പുക പരിശോധന കേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar News