ക്ഷേമ പെന്‍ഷന്‍ വര്‍ധനവ്: സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റുമെന്ന് കെ എന്‍ ബാലഗോപാല്‍
By : Online Desk
Update: 2025-02-04 10:02 GMT
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന നല്‍കുമെന്ന് വ്യക്തമാക്കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നികുതിയേതര വരുമാനം കൂട്ടാന്‍ നടപടികളുണ്ടാകുമെന്നും ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്‍ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കിഫ്ബിക്ക് വരുമാനമുണ്ടാക്കാന്‍ പല പദ്ധതികളും ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡിന് ടോള്‍ അടക്കം പല ശുപാര്‍ശകളും ചര്‍ച്ചയിലുണ്ട്. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനില്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. വിവിധ സേവന നിരക്കുകളില്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റിലും വര്‍ദ്ധനവിന് സാധ്യതയുണ്ട്