നെഞ്ചില്‍ ചവിട്ടേറ്റു; ആന്തരിക രക്തസ്രാവമുണ്ടായി; പൊലീസുകാരന്റെ മരണത്തില്‍ പ്രാഥമിക നിഗമനം
By : Online Desk
Update: 2025-02-03 07:04 GMT
കോട്ടയം: തട്ടുകടയിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസുകാരന്‍ ശ്യാം പ്രസാദ് മരിച്ച സംഭവത്തില്‍ പ്രതി ജിബിന്‍ ജോര്‍ജിനെതിരെ ദൃക്‌സാക്ഷികള്‍. ശ്യാം പ്രസാദിനെ നിലത്തിട്ട് നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അറസ്റ്റിലായ ജിബിന്‍ നിരവധി കേസുകളില്‍ നേരത്തെ പ്രതിയാണ്. തട്ടുകടയിലെ ഉടമയുമായി ജിബിന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് മൊബൈലില്‍ പകര്‍ത്തവെയായിരുന്നു ശ്യാം പ്രസാദിനെ ജിബിന്‍ ആക്രമിച്ചത്. രാത്രികാല പട്രോളിംഗിനെത്തിയ പൊലീസുകാര്‍ ശ്യാംപ്രസാദിനെ ആശുപത്രിയിലെത്തിക്കുംവഴി കുഴഞ്ഞുവീണു. പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ പൊലീസുകാരനാണ് ശ്യാം പ്രസാദ്.