എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മതാചാരപ്രകാരം സംസ്‌കരിക്കാനാവില്ല; പെണ്‍മക്കളുടെ അപ്പീല്‍ തള്ളി

Update: 2024-12-18 05:43 GMT

കൊച്ചി; മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ ഭൗതികശരീരം വൈദ്യപഠനത്തിന് കൈമാറാമെന്ന് ഹൈക്കോടതി. മൃതദേഹം എറ്റെടുത്ത മെഡിക്കല്‍ കോളേജ് നടപടി ഹൈക്കോടതി ശരിവെച്ചു. മതാചാര പ്രകാരം മൃതദേഹം സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട് പെണ്‍മക്കളായ ആശ ലോറന്‍സും സുജാത ബോബനും നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.

ന്യൂമോണിയ ബാധിച്ച് സെപ്തംബര്‍ 21നാണ് എം.എം ലോറന്‍സ് അന്തരിച്ചത്. എം.എം. ലോറന്‍സ് ജീവിച്ചിരുന്ന സമയത്ത് മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന ആവശ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് മകന്‍ സജീവന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെതിരെ പെണ്‍മക്കള്‍ രംഗത്തുവരികയായിരുന്നു. മതാചാര പ്രകാരം മൃതദേഹം സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട് ആശ ലോറന്‍സും സുജാത ബോബനും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ച് മൃതദേഹം വൈദ്യപഠനത്തിന് കൈമാറാമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയത്.

Similar News