ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക് ; പ്രൊഫ അമ്പിളിയായി ഗംഭീര മേക്ക് ഓവർ

Update: 2025-01-05 10:36 GMT

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ അഭിനയ സമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും സിനിമയിലേക്ക്. അദ്ദേഹത്തിൻ്റെ 74ാം പിറന്നാൾ ദിനമായ ഇന്നാണ് മലയാള സിനിമ പ്രേമികളെ ഞെട്ടിച്ച് തിരിച്ച് വരവ് പ്രഖ്യാപനമുണ്ടായത്. നടൻ അജു വർഗീസ് ഉൾപ്പെടെ ഉള്ള അണിയറ പ്രവർത്തകരാണ് സമൂഹമാധ്യമങ്ങളിൽ തിരിച്ച് വരവ് പ്രഖ്യാപനം നടത്തിയത്. പുതിയ വർഷം പുതിയ തുടക്കങ്ങൾ എന്ന പേരിലുള്ള പോസ്റ്റിൽ അരുൺ ചന്ദു സംവിധാനം ചെയ്യുന്ന വല എന്ന ചിത്രത്തിൻ്റെ പോസ്റ്ററിലാണ് ജഗതി ശ്രീകുമാർ പ്രതൃക്ഷപ്പെട്ടിരികുന്നത്. കെ മധു സംവിധാനം ചെയ്‌ത സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതി അഭിനയിച്ചിരുന്നു. വിഖ്യാതനായ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന ജഗതിയെ പോസ്റ്ററില്‍ കാണാം.

സയൻസ് ഫിക്ഷൻ-ഫാൻറസി-സോബി ഴോണറിൽ ഒരുങ്ങുന്ന വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ക്രിസ്‌തുമസ് ദിനത്തിൽ പുറത്ത് വന്നിരുന്നു. അണ്ടർഗോസ് എന്റെർറ്റൈന്മെന്റ്സാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ വർഷം ഇറങ്ങിയ ഏറ്റവും മികച്ച പരീക്ഷണ ചിത്രമെന്ന വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഗഗനചാരി. അരുൺ ചന്തു സംവിധാനം ചെയ്‌ത ചിത്രത്തിൽ ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, അജു വർഗീസ് എന്നിവരായിരുന്നു പ്രധാന താരങ്ങൾ.

Similar News