ആലപ്പുഴ: മണ്ണഞ്ചേരിയില്‍ ഹോം സ്റ്റേയില്‍ ഗ്രേഡ് എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പടന്നയില്‍ അജയ് സരസന്‍ (54) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അജയ് സരസന്‍