പത്തനംതിട്ട : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടലിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു.കോന്നി മല്ലശ്ശേരി സ്വദേശികളായ ഈപ്പൻ മത്തായി, നിഖിൽ (29), അനു (26), ബിജു പി ജോർജ്ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും മലേഷ്യയിൽ മധുവിധു കഴിഞ്ഞ് നെടുമ്പാശേരിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.അനുവിന്റെ പിതാവാണ് ബിജു. നിഖിലിൻ്റെ പിതാവാണ് ഈപ്പൻ മത്തായി. ബിജുവാണ് കാർ ഓടിച്ചിരുന്നത്. പുലർച്ചെ 4 മണിക്കാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.