ഉമ തോമസ് എം.എല്‍.എ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; വന്‍സുരക്ഷാ വീഴ്ച വ്യക്തം

Update: 2025-01-02 04:53 GMT

കൊച്ചി; കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കെത്തിയ ഉമ തോമസ് എം.എല്‍.എ വേദിയില്‍ നിന്ന് താഴേക്ക് വീണ് ഗുരുതര പരിക്ക് പറ്റിയ സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ ഏറ്റവും മുന്നിലെ കസേരയിട്ട നിരയ്ക്ക് മുന്നില്‍ ഒരാള്‍ക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമേ ഉള്ളൂ എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവിടെ നിന്നാണ് എം.എല്‍.എ താഴേക്ക് വീണത്. പിന്‍നിരയില്‍ നിന്ന് മുന്‍നിരയിലേക്ക് വന്ന് ആദ്യം ഒരു കസേരയില്‍ ഇരുന്ന ശേഷം എണീറ്റ എം.എല്‍.എ പിന്നീട് താഴേക്ക് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. അതിനിടെ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷനെതിരായ പൊലീസ് നടപടികള്‍ ശക്തമാക്കി. സാമ്പത്തിക തട്ടിപ്പുനടന്നെന്ന കേസില്‍ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിച്ചു. സാമ്പത്തിക ചൂഷണത്തിന് സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Similar News