കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപിടിത്തം; രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

Update: 2025-05-19 01:00 GMT

കോഴിക്കോട് :കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തത്തിൽ പത്ത് മണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമാക്കി. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നുളള പ്രത്യേക ഫയര്‍ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു. ഇതുള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി.സംഭവത്തില്‍ രണ്ടുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ കെട്ടിടത്തില്‍ സുരക്ഷാസംവിധാനങ്ങളുണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. ആർക്കും പരിക്കില്ല. 

Similar News