' 6 വര്‍ഷമായി കാത്തിരിക്കുന്നു, വധശിക്ഷയാണ് പ്രതീക്ഷിച്ചത്': കണ്ണീരൊഴുക്കി ബന്ധുക്കള്‍

Update: 2025-01-03 10:00 GMT

കാസര്‍കോട്: പെരിയ ഇരട്ടക്കൊലകേസില്‍ കൊച്ചി സി.ബി.ഐ കോടതിയുടെ ശിക്ഷാ വിധി വന്നതിന് പിന്നാലെ വൈകാരിക രംഗങ്ങളായിരുന്നു കൃപേഷിന്റെയും ശരത്‌ലാലിന്റെയും സ്മൃതി മണ്ഡപത്തില്‍. വിധി പ്രഖ്യാപനത്തിന് ശേഷം സ്മൃതി മണ്ഡപത്തില്‍ കെട്ടിപിടിച്ച് കരയുകയായിരുന്നു മാതാപിതാക്കള്‍. മക്കളെ ഇല്ലാതാക്കിയവര്‍ക്ക് ശിക്ഷ കിട്ടാന്‍ ആറ് വര്‍ഷമായി കാത്തിരിക്കുകയായിരുന്നുവെന്ന് കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു. വിധിയില്‍ തൃപ്തരല്ലെന്നും ഞങ്ങളുടെ നഷ്ടം നഷ്ടം മാത്രമായിരിക്കുകയാണെന്നും അപ്പീല്‍ പോകുമെന്നും കൃപേഷിന്റെ സഹോദരി കൃഷ്ണ പ്രിയ പറഞ്ഞു. ശിക്ഷാവിധിയെ സ്വാഗതം ചെയ്യുന്നുവെന്നും വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. അപ്പീല്‍ പോകുമെന്നും രക്ഷപ്പെട്ട പ്രതികളെ തടങ്കലിലാക്കുന്നതുവരെ പൊരുതുമെന്നും ശരത്‌ലാലിന്റെ അച്ഛന്‍ പറഞ്ഞു. വിധിയില്‍ തൃപ്തിയില്ലെന്ന് സഹോദരി അമൃതയും പ്രതികരിച്ചു. ഇരുവരുടെയും സ്മൃതി മണ്ഡപത്തില്‍ വൈകാരിക രംഗങ്ങളുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായെത്തി.

Similar News