തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ് ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്
അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അഭിഷേകിനാണ് പരിക്കേറ്റത്.;
By : Online correspondent
Update: 2025-05-24 06:41 GMT
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ് ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്. അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അഭിഷേകിനാണ് തലയില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മെഡിക്കല്‍ കോളേജിലെ ബി തിയേറ്ററിലെ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ് ളോമീറ്ററാണ് പൊട്ടിത്തെറിച്ചത്.
ഉടന്‍ തന്നെ അഭിഷേകിനെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും രാത്രി 11 മണിയോടെ ഛര്‍ദ്ദിയും മറ്റ് അവശതകളും അനുഭവപ്പെട്ടു. ഇതോടെ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് നടത്തിയ തുടര്‍ പരിശോധനയില്‍ തലയോട്ടിക്ക് പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് എംഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.