ദേവേന്ദുവിന്റെ കൊലപാതകം; ശ്രീതുവിന്റെ മന്ത്രവാദ ഗുരു കസ്റ്റഡിയില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുന്നു. കരിക്കകം സ്വദേശിയായ മന്ത്രവാദ ഗുരു ദേവീദാസന്‍ എന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്. ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ആഭിചാരക്രിയ ഉള്‍പ്പെടെ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ ആത്മീയഗുരുവാണ്്‌ദേവീദാസന്‍ . ശ്രീതുവില്‍ നിന്നും ഇയാള്‍ 30 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് വിവരം. ഇയാള്‍ ഓണ്‍ലൈനായി പൂജ സംബന്ധിതനായ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും വിവരമുണ്ട്. കേസില്‍ പ്രതിയായ കുട്ടിയുടെ അമ്മാവന്‍ ഹരികുമാര്‍ ദേവീദാസന്റെ സഹായിയായി ഒരാഴ്ചയോളം നിന്നിരുന്നുവെന്നാണ് വിവരം. ശ്രീതു വഴിയാണ് ഹരികുമാര്‍ ദേവീദാസന്റെ അടുത്ത് ജോലിക്കെത്തിയതെന്നാണ് വിവരം.