ബോബി ചെമ്മണ്ണൂരിന് ജാമ്യം: ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉള്‍ക്കൊള്ളാനാവില്ല; ഹൈക്കോടതി
By : Online Desk
Update: 2025-01-14 11:29 GMT
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കോസന്വേഷണത്തോട് സഹകരിക്കണമെന്നും ജാമ്യ ഉത്തരവിലുണ്ട്. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉള്‍ക്കൊള്ളാനാവില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യവ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും ഉത്തരവിലുണ്ട്. റിമാന്‍ഡിലായി ആറാം നാളാണ് ബോബി ചെമ്മണ്ണൂര്‍ പുറത്ത് കടക്കുന്നത്.