ആവശ്യമെങ്കില്‍ ജാമ്യം റദ്ദാക്കും; കടുപ്പിച്ച് ഹൈക്കോടതി; നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങി ബോബി ചെമ്മണ്ണൂര്‍
കൊച്ചി; ലൈംഗീക അധിക്ഷേപ കേസില്‍ റിമാന്‍ഡിലായിരുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാത്ത പശ്ചാത്തലത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ചൊവ്വാഴ്ച ജാമ്യനടപടികളെല്ലാം പൂര്‍ത്തിയായിട്ടും ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങിയിരുന്നില്ല. . ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കരുത്. കഥ മെനയരുത്. മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണോ ബോബി ചെമ്മണ്ണൂരിന്റെ പ്രവര്‍ത്തിയെന്നും കോടതി ചോദിച്ചു.
പ്രതിഭാഗം അഭിഭാഷകനെ വിളിച്ചുവരുത്തിയാണ് കോടതിയുടെ നീക്കം. ജാമ്യം അനുവദിച്ചിട്ടും കഴിഞ്ഞദിവസം പുറത്തിറങ്ങാതിരുന്ന നടപടിയില്‍ 12 മണിക്കകം വിശദീകരണം നല്‍കണം ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കേസില്‍ അന്വേഷണം രണ്ടാഴ്ച്ചക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെയാണോ പ്രതി പെരുമാറേണ്ടത്. സീനിയര്‍ അഭിഭാഷകനെ കൂടി പ്രതി അപമാനിച്ചു. ബോബി ചെമ്മണ്ണൂര്‍ നിയമത്തിന് അതീതനല്ലെന്നും കോടതി വ്യക്തമാക്കി.കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഉടന്‍ ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.