മോഷ്ടിച്ച കാറില്‍ പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; കാസര്‍കോട് സ്വദേശി കോഴിക്കോട് അറസ്റ്റില്‍
കാസര്‍കോട് സ്വദേശി സിനാന്‍ അലി യൂസുഫ് ആണ് അറസ്റ്റിലായത്;
By : Online correspondent
Update: 2025-10-02 06:29 GMT
കോഴിക്കോട് : പയ്യാനക്കലില്‍ മദ്രസാ വിദ്യാര്‍ത്ഥിയായ പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. കാസര്‍കോട് സ്വദേശി സിനാന്‍ അലി യൂസുഫ് (33) ആണ് അറസ്റ്റിലായത്. ബീച്ച് ആസ്പത്രിക്ക് സമീപത്തെ ടാക്സി സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതി കാര്‍ മോഷ്ടിച്ചത്.
മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറാന്‍ തയാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയാണുണ്ടായത്.