ഫെങ്കല്‍ ചുഴലിക്കാറ്റ്; കേരളത്തിലും മുന്നറിയിപ്പ്
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഫെങ്കല്‍ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ തീരത്തോടടുക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 1, 2 തീയതികളില്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം. ഡിസംബര്‍ ഒന്നിന് എറണാകുളം മുതല്‍ വയനാട് വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ 2ന് പാലക്കാട് മുതല്‍ കാസര്‍കോട് വരെ ഓറഞ്ച് അലേര്‍ട്ട് ആണ്. ഡിസംബര്‍ ഒന്നിന് തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. ഡിസംബര്‍ രണ്ടിനും മൂന്നിനും കേരള തീരത്ത് 55 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ ്വീശാന് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു
പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം .തെക്കൻ കേരള തീരത്ത് ഇന്നും നാളെയും (29/11/2024 & 30/11/2024 വരെ) കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 01/12/2024 മുതൽ 03/12/2024 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.https://t.co/k5EGSAV8Bh pic.twitter.com/i7KuKaMsDk
— Kerala State Disaster Management Authority (@KeralaSDMA) November 29, 2024