'ഗർഭിണി ആയിരുന്നപ്പോഴും മർദിച്ചു, ദേഷ്യം വന്നാൽ ബെയ്ലിൻ ദാസ് എന്താണ് ചെയ്യുകയെന്ന് അറിയില്ല': ശ്യാമിലി
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ കാരണം ചോദിക്കാനാണ് കഴിഞ്ഞ ദിവസം ഓഫീസില്‍ പോയതെന്നും ഇവിടെവെച്ച് പല തവണ തന്നെ മര്‍ദ്ദിച്ചുവെന്നും അഡ്വ ശ്യാമിലി പറഞ്ഞു;
By : Online Desk
Update: 2025-05-14 10:43 GMT
തിരുവനന്തപുരം: വഞ്ചിയൂരില്‍ തന്നെ മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മര്‍ദ്ദനമേറ്റ അഡ്വ ശ്യാമിലി.ഗര്‍ഭിണി ആയിരുന്ന സമയത്തും ബെയ്‌ലിന്‍ ദാസ് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് ശ്യാമിലി പറഞ്ഞു. അഭിഭാഷകന്റെ സ്വഭാവം ഓഫീസിലുള്ള എല്ലാവര്‍ക്കും അറിയാം. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ കാരണം ചോദിക്കാനാണ് കഴിഞ്ഞ ദിവസം ഓഫീസില്‍ പോയതെന്നും ഇവിടെവെച്ച് പല തവണ തന്നെ മര്‍ദ്ദിച്ചുവെന്നും അഡ്വ ശ്യാമിലി പറഞ്ഞു. അഭിഭാഷകന്റെ അറസ്റ്റ് ബാര്‍ അസോസിയേഷന്‍ തടഞ്ഞെന്നും വക്കീല്‍ ഓഫീസില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് പറഞ്ഞെന്നും ശ്യാമിലി വ്യക്തമാക്കി. തുടര്‍ന്ന് സീനിയർ അഭിഭാഷകനെ ബാര്‍ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ തൃപ്തിയുണ്ടെന്നും ശ്യാമിലി പറഞ്ഞു.