9 വയസ്സുകാരിയെ കോമയിലാക്കിയ അപകടം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Update: 2024-12-20 04:24 GMT

കോഴിക്കോട്: വടകരയില്‍ ഒമ്പത് വയസ്സുകാരിയായ ദൃഷാന വാഹനമിടിച്ച് കോമയിലായ സംഭവത്തില്‍ പ്രതി ഷജീലിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഷജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കഴിഞ്ഞ ഫെബ്രുവരി 17നാണ് വടകര ചോറോട് ദേശീയപാതയില്‍ അപകടം നടക്കുന്നത്. ദൃഷാനയെയും മുത്തശ്ശിയെയും കാറിടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. മുത്തശ്ശി മരണപ്പെടുകയും ദൃഷാന കോമയിലാവുകയുമായിരുന്നു. അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിര്‍ത്തുകൊണ്ട് പൊലീസ് കോടതിയില്‍ ഉന്നയിച്ചത്

Similar News