'പാന്റ്‌സിനുള്ളില്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ച് കടത്താന്‍ ശ്രമം'; ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയില്‍
By : Utharadesam Network
Update: 2025-03-12 07:30 GMT
കരിപ്പൂര്‍: പാന്റ്‌സിനുള്ളില്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യാത്രക്കാരന്‍ പിടിയില്‍. ദുബൈയില്‍ നിന്നുമെത്തിയ കോഴിക്കോട് ഉണ്ണികുളം സ്വദേശി സഹീഹുല്‍ മിസ്ഫര്‍ (29) ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്.
340 ഗ്രാം സ്വര്‍ണമിശ്രിതം ഇയാളില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയായിരുന്നു ഇയാള്‍ പിടിയിലായത്.
മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണപ്പൊതികള്‍ പാന്റ്‌സിന്റെ അടിഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 8.15ന് ദുബായില്‍ നിന്നെത്തിയ മിസ്ഫറിനെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഉടന്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.