കട്ടിംഗ് മെഷീനില്‍ തട്ടി ശരീരം രണ്ടായി മുറിഞ്ഞു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം
By : Online Desk
Update: 2025-01-31 05:22 GMT
മലപ്പുറം; ഫര്‍ണിച്ചര്‍ നിര്‍മാണ ശാലയിലെ കട്ടര്‍ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശ് സ്വദേശി സുബ്ഹാന്‍ അലിയാണ് (23) മരിച്ചത്. ആതവനാടാണ് സംഭവം. ഫര്‍ണിച്ചര്‍ നിര്‍മാണത്തിനിടെ കട്ടിംഗ് മെഷീന്‍ വയറില്‍ തട്ടി ശരീരം രണ്ടായി മുറിയുകയായിരുന്നു. ഉടന്‍ തൊഴിലാളികളും നാട്ടുകാരും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് മരണം.