മഞ്ചേശ്വരം അപകടം; മൂന്ന് പേരുടെ മരണത്തിനിരയാക്കിയത് അമിത വേഗമെന്ന് പ്രാഥമിക നിഗമനം

Update: 2025-03-04 04:05 GMT

കാസര്‍കോട്: മഞ്ചേശ്വരം വാമഞ്ചൂര്‍ ഉപ്പള പാലത്തിന് സമീപം തിങ്കളാഴ്ച രാത്രി മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം അമിത വേഗമെന്ന് പ്രാഥമിക നിഗമനം. അപകടത്തില്‍ മൂന്ന് പേരുടെ ജീവനാണ് പൊലിഞ്ഞത്. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തിലായിരുന്ന കാര്‍ ചെക്‌പോസ്റ്റിന് സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉപ്പള ബേക്കൂര്‍ കണ്ണാടിപ്പാറയിലെ ജനാര്‍ദ്ദന്‍, മകന്‍ വരുണ്‍ (35), ബന്ധുവായ കിഷന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇടിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.തുടര്‍ന്ന് മഞ്ചേശ്വരം പൊലീസും ഉപ്പളയിലെ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. മൂന്ന് പേരും സംഭവസ്ഥലത്ത് മരിച്ചിരുന്നു.

Similar News