കാഞ്ഞങ്ങാട് ട്രെയിൻ തട്ടി പാളത്തിലേക്ക് വീണ യുവാവ് മരിച്ചു: ട്രെയിനുകൾ വൈകി

Update: 2025-09-18 02:03 GMT

കാഞ്ഞങ്ങാട് : ട്രെയിൻ തട്ടി പാളത്തിലേക്ക് വീണ യുവാവ് മരിച്ചു. ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ഉള്ള കുശാൽ നഗർ ഗേറ്റിനടുത്താണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസ് ആണ് ഇടിച്ചത്. യുവാവ് നടന്നു പോവുമ്പോൾ ട്രെയിൻ തട്ടി പാളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഉടൻ ട്രെയിൻ നിർത്തി. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. പുറത്തെടുക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇതേ തുടർന്ന് മാവേലി എക്സ്പ്രസ് 45 മിനിറ്റോളം വൈകി.പിന്നാലെ വന്ന ബാവ്നഗർ - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് കാഞ്ഞങ്ങാട്ട് സ്റേറാപ്പ് ഇല്ലാഞ്ഞിട്ടും ഇവിടെ നിർത്തിയിടേണ്ടി വന്നു. കുശാൽ നഗർ ഗേറ്റ് അടഞ്ഞു കിടന്നതിനാൽ അര മണിക്കൂർ തീരദേശ റോഡിൽ ഗതാഗതം സ്‌തംഭിച്ചു.

Similar News