വോളിബോള്‍ കം ഷട്ടില്‍ ഗ്രൗണ്ടും പവലിയനും ഇനി നാടിന്; ജില്ലയുടെ കായിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ട്

Update: 2025-09-18 05:41 GMT

കാസര്‍കോട്: ജില്ലയുടെ കായിക വളര്‍ച്ചയ്ക്ക് ഏറെ മുതല്‍ക്കൂട്ടാവുന്ന ആധുനിക രീതിയിലുള്ള വോളിബോള്‍ കം ഷട്ടില്‍ ഗ്രൗണ്ട് നെല്‍ക്കളയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെയാണ് ഗ്രൗണ്ടും പവലിയനും നിര്‍മിച്ചത്. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

35 ലക്ഷം രൂപ ചെലവില്‍ വോളിബോള്‍, ഷട്ടില്‍ മത്സരങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഗ്രൗണ്ട്, പവലിയന്‍, ടോയ്‌ലറ്റ് അടങ്ങുന്ന ഡ്രസ്സിംഗ് റൂം കെട്ടിടം, ആഎന്നിവയാണ് നിര്‍മിച്ചിരിക്കുന്നത്. ഭാവിയില്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എല്ലാ വിഭാഗം ആളുകള്‍ക്കും ഗ്രൗണ്ട് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മാരായ ഖാലിദ് പച്ചക്കാട്, രജനി കെ, കൗണ്‍സിലര്‍മാരായ പി രമേശ്, ലളിത, സവിത ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുനിസിപ്പല്‍ എഞ്ചിനീയര്‍ വിഷ്ണു എസ് നന്ദി പറഞ്ഞു.

Similar News