സീതാംഗോളിയില്‍ സംഘട്ടനം തടയാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ അക്രമം; ഒരു പൊലീസുകാരന് പരിക്ക്

അക്രമത്തിനിരയായത് സീതാംഗോളി പൊലീസ് ഔട്ട് പോസ്റ്റിലെ പൊലീസുകാരായ മുഹമ്മദ് ഫഹദ്, നിശാന്ത് എന്നിവര്‍;

Update: 2025-07-04 05:14 GMT

സീതാംഗോളി: സീതാംഗോളിയില്‍ സംഘട്ടനം തടയാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. സംഭവത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. അബൂബക്കര്‍ സിദ്ദീഖ്, ഹരീഷന്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

സിദ്ദീഖും ഹരീഷനും വ്യാഴാഴ്ച വൈകിട്ട് സിതാംഗോളിയില്‍ വെച്ച് സംഘട്ടനത്തിലേര്‍പ്പെട്ടിരുന്നു. വിവരമറിഞ്ഞ് സീതാംഗോളി പൊലീസ് ഔട്ട് പോസ്റ്റിലെ പൊലീസുകാരായ മുഹമ്മദ് ഫഹദ്, നിശാന്ത് എന്നിവര്‍ സ്ഥലത്തെത്തി ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ രണ്ട് പ്രതികളും ചേര്‍ന്ന് പൊലീസുകാരെ അക്രമിക്കുകയായിരുന്നു എന്നാണ് വിവരം. അക്രമത്തില്‍ ഫഹാദിനാണ് പരിക്കേറ്റത്. ഫഹാദ് ആശുപത്രിയിലെത്തി ചികിത്സ തേടി.

Similar News